കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പരിപാടികൾ ശക്തമായി തുടരുകയാണ്. ജനപിന്തുണ കൂട്ടാനും വികസന പ്രതി പദ്ധതികളെ അവതരിപ്പിക്കാനും നിലവിൽ ഉള്ള പ്രതിസന്ധികളെ അതിജീവിക്കാൻ ആവശ്യമായ പ്രായോഗിക പദ്ധതികൾ ചർച്ച ചെയ്തു മണ് പ്രിയങ്ക തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വയനാടിൻ്റെ പശ്ചാത്തലത്തെ കുറിച്ചും വളരെ ആഴത്തിൽ പഠിച്ചാണ് പ്രിയങ്ക മത്സരിക്കാൻ എത്തിയിട്ടുള്ളതെന്ന് അവരുടെ പ്രസംഗങ്ങളും ചർച്ചകളും തെളിയിക്കുന്നു. പ്രത്യേകിച്ച് മനുഷ്യരും വനം വകുപ്പും തമ്മിലുള്ള ഏറ്റുമുട്ടൽ, രാത്രി യാത്രാ നിരോധനം, കാർഷിക മേഖലയിലെ കൂലി, വരുമാനം പ്രശ്നങ്ങൾ എന്നിവയൊക്കെ പ്രിയങ്ക ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. ജനകീയ പ്രശ്നങ്ങളെ പരാമർശിക്കാനുമാണ് പ്രിയങ്കയും പ്രധാന നേതാക്കളും ശ്രമിക്കുന്നത് . ഈ പശ്ചാത്തലം ഒരുക്കിയ ശേഷം പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാളെ പ്രചാരണത്തിന് എത്തുകയാണ്. നവംബർ മൂന്ന് മുതൽ ഏഴ് വരെയുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്
മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടിയിലെ ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയും രാഹുലും പങ്കെടുക്കും. ഉച്ചയ്ക്ക് 3 മണിക്ക് അരീക്കോട്ടെ പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും. വിവിധ മണ്ഡലങ്ങളിലായി പരമ്പരാഗത കോർണർ യോഗങ്ങളായിരിക്കും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ പ്രധാന ഘടകം. പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച്ച വാളാട്, കോറോം, തരിയോട് എന്നിവിടങ്ങളിലെ കോർണർ യോഗങ്ങളിൽ പങ്കെടുക്കും, കൂടാതെ നാലിന് ബത്തേരിയിലും പുൽപ്പള്ളി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
Priyanka will arrive tomorrow to discuss public issues. Rahul too.